Zygo-Ad

പറമ്പിൽ പാമ്പിനെ കണ്ടെന്ന് പറഞ്ഞ് പറ്റിച്ച് വീട്ടമ്മയുടെ മാല പൊട്ടിച്ചു; 82കാരിക്ക് പരിക്ക്

 


കോതമംഗലം ∙ പറമ്പിൽ പാമ്പിനെ കണ്ടെന്ന് പറഞ്ഞ് വീട്ടമ്മയെ വഞ്ചിച്ച് മാല പൊട്ടിച്ചെടുത്ത സംഭവം പുതുപ്പാടിയിൽ നടന്നു. വാഴാട്ടിൽ ഏലിയാമ്മ (82)യാണ് മോഷണത്തിനിരയായത്.

വൈകുന്നേരം വീട്ടിൽ എത്തിയ യുവാവ് ഏലിയാമ്മയോട് പറമ്പിൽ പാമ്പിനെ കണ്ടതായി പറഞ്ഞ് പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. പാമ്പിനെ കാണിക്കാമെന്ന് പറഞ്ഞ് പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയപ്പോൾ, ശ്രദ്ധ മാറ്റിയ സമയത്ത് ഇയാൾ ഏലിയാമ്മയുടെ കഴുത്തിലെ മാല പൊട്ടിച്ച് ഓടുകയായിരുന്നു.

ഒന്നര പവൻ ഭാരമുള്ള സ്വർണ മാലയാണ് മോഷണം പോയത്. മാല പിടിക്കാൻ ശ്രമിക്കുന്നതിനിടെ നിലത്ത് വീണ് ഏലിയാമ്മക്ക് പരിക്കേറ്റു. വയോധികയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയെങ്കിലും യുവാവ് ഓടി രക്ഷപ്പെട്ടു.


സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന വിവരവും ലഭ്യമാണ്. കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വളരെ പുതിയ വളരെ പഴയ