Zygo-Ad

വിദ്യാഭ്യാസ ആനുകൂല്യം: സെപ്റ്റംബർ 20വരെ അപേക്ഷിക്കാം


 കണ്ണൂർ :സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗത്വമെടുത്ത് ഒരു വർഷം പൂർത്തിയായ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ സെപ്തംബർ 20വരെ സ്വീകരിക്കും. അപേക്ഷയോടൊപ്പം അംഗത്വ കാർഡിൻ്റെ പകർപ്പ്, ക്ഷേമനിധിയിൽ അംശദായം അടച്ച രശീതുകളുടെ പകർപ്പ്, ആധാർ കാർഡ്, റേഷൻ കാർഡ്, കുട്ടിയുടെ എസ്എസ്എൽസി ബുക്ക്, അംഗത്തിൻ്റെ ബാങ്ക് പാസ് ബുക്ക് (ഐഎ ഫ്‌എസ്‌സി സഹിതം), വിജയിച്ച പരീക്ഷയുടെ മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പ്, വിദ്യാഭ്യാസ സ്ഥാപന മേലധികാരി യുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.

 ഫോൺ: 04972970272.

വളരെ പുതിയ വളരെ പഴയ