മട്ടന്നൂരിലെ പൂക്കോയ തങ്ങൾ ഹോസ്പീസിന്റെ കെട്ടിട ശിലാസ്ഥാപനം 21 ന്.


മട്ടന്നൂർ : മട്ടന്നൂരിലെ പൂക്കോയ തങ്ങൾ ഹോസ്പീസിൻ്റെ കെട്ടിട ശിലാസ്ഥാപനം ഈ മാസം 21 ന് മട്ടന്നൂരിൽ നടക്കുമെന്ന് ഭാര വാഹികൾ മട്ടന്നൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സയ്യി ദ് അബാസലി ശിഹാബ് തങ്ങൾ ശിലസ്ഥാപനം നിർവഹിക്കും. ചടങ്ങിൽ ഇ അഹമ്മദ് സ്മാരക മാനവ സേവ അവർഡും സമ്മാനിക്കും. മൂന്ന് വർഷമായി മട്ടന്നൂർ മണ്ഡലം കേന്ദ്രീകരിച്ചു കിടപ്പ് രോഗികൾക്ക് സേവനം നൽകി വരുന്ന പൂക്കോയ തങ്ങൾ വെൽനസ്സ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ നെല്ലൂന്നി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിൻ്റെ കെട്ടിട ശിലാസ്ഥാപനമാണ് ഈ മാസം 21 ന് നാലുമണിക്ക് മട്ടന്നൂർ സീൽ ഇൻ്റർ നാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്നത്. പരിപാടി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്യും. ഡോ റാഷിദ് ഗസാലി കൂളിവയൽ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ റിയാദ് കെ എം സി സി മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ ഈ വർഷത്തെ ഇ ആഹമ്മദ് സ്മാരക മാനവ സേവ അവാർഡ് ജേതാവ് ഡോ എം എ അമീറലിക്ക് അവാർഡ് സമ്മാനിക്കും. പൊട്ടങ്കണ്ടി അബ്ദുല്ല ഹാജി, സിപി ബാവ ഹാജി, അബ്ദു ൾ കരീം ചേലേരി സണ്ണി ജോസഫ് എംഎൽഎ, നഗരസഭ ചെയർമാൻ എൻ ഷാജിത് തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന ബ്ലാത്തൂർ അബൂബക്കർ ഹാജിയെ ചടങ്ങിൽ ആദരിക്കുമെന്നും സംഘാടകർ മട്ടന്നൂരിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇരുപതിനായിരം സ്ക്വയർഫീറ്റ് കെട്ടിടമാണ് ഹോസ്പീ സിനായി നിർമ്മിക്കുന്നത്. ഫിസിയോ തെറാപ്പി യൂണിറ്റ്, ചികിത്സ സൗകര്യങ്ങൾ ഉൾപ്പെടെ വലിയ സൗകര്യമാണ് സെൻററിൽ ലക്ഷ്യമിടുന്നത്.പി ടി എച്ച് ചെയർമാൻ ടിപി മുഹമ്മദ്, ജില്ലാ കോഡിനേറ്റർ അൻസാരി തില്ലങ്കേരി, ഇ പി ശംസുദ്ധീൻ, പി പി ഹാഷിം, മുനീർ ആറളം തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ