കണ്ണൂരിൽ കുറുക്കന്റെ ആക്രമണം; 23 പേർക്ക് കടിയേറ്റു, പരിക്കേറ്റവരെ നേതാക്കൾ സന്ദർശിച്ചു.


കണ്ണൂർ: കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തില വണ്ണച്ചാലിൽ കുറുക്കന്റെ ആക്രമണത്തിൽ 23 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് കുറുക്കൻ നാട്ടിലിറങ്ങി പരാക്രമം കാണിച്ചത്. കടിയേറ്റവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശ്രീജ, ഉമ, സുഷമ, കുഞ്ഞമ്പു, മധു മാഷ്, കാർത്യായനി, കരുണാകരൻ, തമ്പായി, കമല, യു. ദാമോദരൻ, അരുൺ, സാവിത്രി, ദീപ, സുധാകരൻ, ചന്ദ്രൻ, വിഗ്നേഷ്, രാജു, സജീവൻ, യശോദ, സതീശൻ, കമലാക്ഷി, ഷൈനി തുടങ്ങിയവരാണ് ആശുപത്രിയിലുള്ളത്. ഇവരെ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, എം. വിജിൻ എം.എൽ.എ എന്നിവർ സന്ദർശിച്ചു.

വളരെ പുതിയ വളരെ പഴയ