Zygo-Ad

മയ്യഴിപ്പുഴയോരം കേന്ദ്രീകരിച്ച് ലഹരി മാഫിയ;ചൊക്ലി പോലീസ് നടപടിയാരംഭിച്ചു ഒരു മാസത്തിനിടെ 21 പേർക്കെതിരേ കേസെടുത്തു.

 ചൊക്ലി :ദിനംപ്രതി ഒട്ടേറെ വിനോദസഞ്ചാരികളെത്തുന്ന മയ്യഴിപ്പുഴയുടെ തീരം മയക്കുമരുന്ന് ലോബി പിടിമുറുക്കുന്നു. മോന്താൽ-പാത്തിക്കൽ തീരദേശ റോഡ്, കവിയൂർ-ഒളവിലം ബണ്ട് റോഡ് പാർക്ക് എന്നി വിടങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിൽ ഒരു മാസത്തിനിടെ 21 പേർക്കെതിരേ കേസെടുത്തു.
കഴിഞ്ഞ ഒരാഴ്ച മാത്രം ചൊക്ലി പോലീസ് രജിസ്റ്റർ ചെയ്ത എട്ട് കേസുകളിൽ ഉൾപ്പെട്ടത് കോളേജ് വിദ്യാർഥികളടക്കം 20 വയസ്സിൽ താഴെയു ള്ളവരാണ്. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നും കണ്ണൂർ ജില്ലയിലെ ധർമടം, തലശ്ശേരി ഭാഗങ്ങളിൽനിന്നും ബൈക്കുകളിലും മറ്റുമായി എത്തിയ യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് പോലീസിൻ്റെ പിടിയിലായത്. ബീഡിയിലും സിഗരറ്റിലുമായി കഞ്ചാവ് നിറച്ച് നൽകുന്നത് ആരാണെന്ന് പോലും യുവാക്കൾക്ക് പറയാനാവുന്നില്ല. ഒരി ടത്ത് പണംവെച്ച് ലഹരി എടുക്കുന്നതാണ് രീതി. ഓരോ തവണയും വ്യത്യസ്ത കേന്ദ്രങ്ങളിൽ വ്യത്യസ്ത ആളുകളാണ് ലഹരി സൂക്ഷിക്കുക.

രാത്രിയിൽ അടുത്തിടെ
യുണ്ടായ  വാഹനാപകടങ്ങളും അപകടകരമായരീതിയിലുള്ള ബൈക്ക് യാത്രയും ശ്രദ്ധയിൽ പ്പെട്ടതോടെയാണ് ചൊക്ലി സബ് ഇൻസ്പെക്ടർ ആർ.എ സ്. രഞ്ജുവിൻ്റെ നേതൃത്വത്തിൽ പോലീസ് നിരീക്ഷണം ശക്ത മാക്കിയത്.

ചെറുപ്പക്കാരായ പോലീസു കാരെ മഫ്തിയിൽ നിർത്തി ദിവസങ്ങളോളം നിരീക്ഷിച്ചാണ് ദിവസേനയെത്തുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. വിദ്യാർഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി കൗൺസലിങ് ഉൾപ്പെടെ നൽകിയിട്ടുണ്ട്. കേസെടുത്തവരുടെ വിവരങ്ങൾ കൈമാറി അതത് സ്റ്റേഷനുകളിൽ മയക്കു മരുന്നുകളുടെ വില്പന കണ്ടെത്താനും പോലീസ് നടപടിയാരംഭിച്ചു.

വളരെ പുതിയ വളരെ പഴയ