പോളിടെക്‌നിക് കണ്ണൂർ: 2024-25 അധ്യയനവർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രിയായി കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജ്, തോട്ടടയിൽ ഒഴിവുള്ള പരിമിതമായ സീറ്റുകളിലേക്ക് തത്സമയ പ്രവേശനം ആഗസറ്റ് 14ന് നടക്കും.
ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഫീസിനത്തിൽ ഒടുക്കേണ്ട തുക എടിഎം കാർഡ്/യുപിഐ വഴിയും പിടിഎയിൽ അടയ്‌ക്കേണ്ട തുക പണമായും കരുതേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം: 9744340666, 9744706779. അഡ്മിഷൻ സമയക്രമവും മറ്റു വിവരങ്ങളും www.polyadmission.org/let എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
