പണം വെച്ച് ശീട്ടു കളിക്കുകയായിരുന്ന അന്തർ ജില്ല സംഘത്തിലെ 10 പേർ ചൊക്ലിയിൽ പിടിയിൽ. ഒരാൾ ഓടി രക്ഷപ്പെട്ടു:രണ്ടു ലക്ഷം രൂപ പിടിച്ചെടുത്തു.

 


പാനൂർ : പണം വെച്ച് ശീട്ടു കളിക്കുകയായിരുന്ന അന്തർ ജില്ല സംഘത്തിലെ 10 പേർ ചൊക്ലിയിൽ പിടിയിൽ. ഒരാൾ ഓടി രക്ഷപ്പെട്ടു.വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയാണ് തലശേരി എ എസ് പി ഷഹിൻ ഷാ ഐ പി എസിൻ്റെ നിർദേശത്തെ തുടർന്ന് ചൊക്ലി സബ്ബ് ഇൻസ്പെക്ടർ എസ് ആർ രഞ്ചു ,സിവിൽ പൊലീസ് ഓഫീസർമാരായ പിഎം സുധീഷ്, സനൽകുമാർ, ജിജോ എൻ ,സതീഷ്, സരൂഷ്, നിമിഷ നാരായണൻ എന്നിവരുൾപ്പെടുന്ന   ചൊക്ലി പൊലീസ് സംഘം റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. മത്തി പറമ്പിലെ കണ്ടോത്ത്  വീട്ടുപറമ്പിലെ ഷെഡിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. 11 പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. ഇവരിൽ നിന്നും 203300 രൂപയും പിടിച്ചെടുത്തു.

ഉളിയിൽ സ്വദേശി കേളോത്ത് റിയാസ് (45), കുറ്റ്യാടി കാവിലുംപാറ  വീട്ടിയുള്ള പറമ്പത്ത് വി.പി ബിജു(44), മരുതോങ്കര കരിമ്പലക്കണ്ടി അജേഷ് (37), തിരുവങ്ങാട് കൊട്ടാര പറമ്പ് മുഹമ്മദ് ഫംഷാദ് (41), വടകര ചീക്കോന്ന് എളംപറമ്പത്ത് അബ്ദുൽ ജലീൽ (45), വളയം വളോള്ളതിൽ അബ്ദുൽ മജീദ് (45), കുറ്റ്യാടി അമ്പലക്കണ്ടി വിജീഷ് (29),  കൊയിലാണ്ടി വലിയ വിഴൂർ വളപ്പിൽ മൻജുഷ് (44), കുറ്റ്യാടി മാത്താൻ വീട്ടിൽ നിജീഷ് (46), വടകര മടപ്പള്ളി പുതിയോട്ടിൽ റഷീദ് (52) എന്നിവരാണ് പിടിയിലായത്.

വളരെ പുതിയ വളരെ പഴയ