അഴിയൂർ: സെൻട്രൽ മുക്കാളിയിൽ ചോമ്പാല എൽ പി സ്കൂളിന് സമീപത്ത് നിന്നും ഇരുചക്ര വാഹനത്തിൽ നിരോധിത പുകയില ഉത്പനങ്ങളുമായി അഴിയൂർ ദിൽന ഹൗസിൽ ഹനീഫി(36)നെ ചോമ്പാല പോലീസ് കസ്റ്റഡിയിലെടുത്തു.വില്പന നടത്താനായി കൈവശം വെച്ച ഇരുപത്തിയാറ് ബണ്ടിൽ ഹൻസ്, ആറ് ബണ്ടിൽ കൂൾ എന്നിവയാണ് ഹനീഫിൻ്റെ KL 18 AE 6053 നമ്പർ സ്കൂട്ടറിൽ നിന്നും പോലീസ് കണ്ടെടുത്തത്.
ചോമ്പാല എസ് എച്ച് ഒ സിജു ബി കെ , എസ് ഐ അനിൽകുമാർ പി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിജിത്ത്, അഭിജിത്ത്, സജിത്ത് സി പി ഒ ജിജിൻ കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.