ചൊക്ലി : ബൈക്കിൽ ഭർത്താവിനോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ കൊടുവാൾകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച അയൽവാസി അറസ്‌റ്റിൽ. മേനപ്രം ആണ്ടിപീടിക കുന്നുമ്മൽക്കണ്ടി ലക്ഷംവീട്ടിലെ മുനീറ (34)യെ അയൽവാസി മുഹമ്മദ് അനീസ് (41)ആണ് വെട്ടിപ്പരിക്കേൽപ്പിച്ച ത്. ശനി വൈകിട്ട് അഞ്ചോടെയാണ് സംഭവം. ഭർത്താവ് ഫിറോസിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വീടിനുമുമ്പിൽ വച്ച് അനീസ് ബൈക്ക് തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. തലയ്ക്കും, കൈക്കും പരിക്കേറ്റ മുനീറ ആശുപത്രിയിൽ ചികിത്സ തേടി. തെന്നിമാറിയതിനാലാ ണ് കൂടുതൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ചൊക്ലി പൊലീസ് ഇൻസ്പെക്ടർ കെ സി മഹേഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു