കണ്ണൂർ സർവകലാശാല 2024-25 അധ്യയന വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
ബിരുദം, ബിരുദാനന്തര ബിരുദം, സർട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ബിരുദ തലത്തില്‍ കൊമേഴ്‌സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയൻസ് തുടങ്ങി വിവിധ മാനവിക വിഷയങ്ങളിലുള്ള ബിരുദ കോഴ്‌സുകള്‍ ലഭ്യമാണ്. അതുപോലെ, ബിരുദാനന്തര തലത്തില്‍ കൊമേഴ്‌സ്, ഇക്കണോമിക്സ്, ഹിസ്റ്ററി തുടങ്ങിയ വിഷയങ്ങളിലും പഠനം നടത്താം. സർട്ടിഫിക്കറ്റ് കോഴ്‌സുകളും സർവകലാശാല ഒരുക്കിയിട്ടുണ്ട്.
ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സമയപരിധി ജൂലൈ 31 മുതല്‍ ആഗസ്റ്റ് 17 വരെയാണ്. അപേക്ഷാഫോം പൂരിപ്പിച്ച ശേഷം അനുബന്ധ രേഖകള്‍ സഹിതം ആഗസ്റ്റ് 22ന് വൈകുന്നേരം നാലുമണിക്ക് മുമ്ബ് സർവകലാശാലയില്‍ സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി സർവകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക.
*കണ്ണൂരിലെ കോഴ്‌സുകള്‍*
ബിരുദ തലത്തില്‍ ബി കോം (കോ-ഓപ്പറേഷൻ, മാർക്കറ്റിങ്), ബി.ബി.എ, ബി.എ (ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയൻസ്, ഹിസ്റ്ററി, ഇംഗ്ലീഷ്, മലയാളം, കന്നഡ, അഫ്സല്‍-ഉല്‍-ഉലമ, ഉറുദു & ഇസ്ലാമിക് ഹിസ്റ്ററി, അറബിക് & ഇസ്ലാമിക് ഹിസ്റ്ററി) എന്നീ കോഴ്സുകളും, ബിരുദാനന്തര തലത്തില്‍ എം.കോം (അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ), എം.എ (ഇക്കണോമിക്സ്, ഡെവലപ്മെന്റ് ഇക്കണോമിക്സ്, ഹിസ്റ്ററി, ഇംഗ്ലീഷ്, അറബിക്) എന്നീ കോഴ്സുകളും, സർട്ടിഫിക്കറ്റ് കോഴ്സുകളായ അഫ്സല്‍-ഉല്‍-ഉലമ പ്രിലിമിനറി, അഡീഷണല്‍ ഓപ്ഷണല്‍ കോ-ഓപ്പറേഷൻ എന്നിവയും ഉള്‍പ്പെടുന്നു.
