Zygo-Ad

പിണറായി എരിവട്ടിയിലെ മിന്നൽച്ചുഴലി: നഷ്ടപരിഹാരം ഉടൻ

 പിണറായി :പിണറായി എരുവട്ടിയിൽ ഞായറാ ഴ്ചയുണ്ടായ ചുഴലിക്കാറ്റിൻ്റെ നാശ നഷ്ടങ്ങൾ വിലയിരുത്തുന്നതിനാ യി അവലോകന യോഗം. മിന്നൽച്ചുഴലിയിൽ നാശനഷ്ടം സംഭവി ച്ചവർക്കുള്ള നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കാൻ ഇടപെ ടുമെന്ന് തലശേരി താലൂക്ക് തഹസിൽദാർ സി പി മണി ഉറപ്പു നൽ കി. ഇതിനുള്ള ഫയലുകൾ ദ്രുതഗ തിയിൽ കൈകാര്യം ചെയ്യുന്നതിനായി ഒരു ഉദ്യോഗസ്ഥയെ എരുവട്ടി വില്ലേജിൽ വിട്ട് നൽകിയതായും അദ്ദേഹം അറിയിച്ചു. ചൊവ്വ പകൽ രണ്ട് മുതൽ നിരത്തി സംഭവസ്ഥലത്ത് ശുചീകരിക്കും. വീടുകളിലും സ്ഥാപനങ്ങളിലും അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കാൻ നിർദേശിക്കും. ആരോഗ്യവകുപ്പ് ക്ലോറിനേഷനും ഫോഗിങ്ങും നടത്തും. കാർഷിക വിളകളുടെ നഷ്ടം കണക്കാക്കൽ വേഗത്തിൽ നടപ്പാക്കുകയും തകർന്ന റോഡുകൾ പഞ്ചായത്ത് മെയിൻ്റെനൻസ് ഫണ്ടിൽ ഉൾപ്പെടുത്തി നവീകരിക്കുകയും ചെയ്യും. വ്യക്തികളുടെ സ്ഥലത്തെ ഇടിഞ്ഞു വീഴാറായ മതിൽ പുനസ്ഥാപനം, പിണറായി ടൗണിലെ ഓവുചാലുകൾ കെആർഎഫ്ബിയുടെ നേതൃത്വത്തിൽ വൃത്തിയാക്കൽ, പൊതുമരാമത്ത് റോഡിന് ഇരുവശവും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റൽ എന്നിവയും നടപ്പാക്കും.


പിണറായി പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡ ന്റ് കെ കെ രാജീവൻ അധ്യക്ഷനാ യി. കെ ടി ലിബീഷ്, സി സുജി ത്‌കുമാർ, ഒ കെ രജീഷ്, എം കെ രജീഷ്‌കുമാർ, കെ സുരേന്ദ്രൻ, വി പി ഷൈന, കോങ്കി രവീന്ദ്രൻ, സി എം സജിത, മുരിക്കോളി പവിത്രൻ, ടി നിസാർ അഹമ്മദ്, ടി കെ ജെസിൻ, പി വി വേണുഗോപാലൻ, പി പ്രമീള, വി ലീല, സി എൻ ഗംഗാധരൻ, എം കെ ദിലീപ് കു മാർ, സി പ്രദീപൻ, കെറിജിൻ, ഒ നിജിൽ എന്നിവർ സംസാരിച്ചു.

മിന്നൽച്ചുഴലിയിൽ 6, 7, 10, 11, 14 വാർഡുകളിലായി നാൽപ്പത് വീടു കൾക്കും ഒരു കാലിത്തൊഴുത്തിനും നഷ്ടമുണ്ടായി

കെഎസ്ഇബിക്ക് ആറുലക്ഷ ത്തോളം നഷ്ടമുണ്ട്. കൂത്തുപറ മ്പ് അഗ്നിരക്ഷാസേനയും കെഎ സ്‌ഇബിയും സന്നദ്ധപ്രവർത്തകരും നാട്ടുകാരും രാത്രി ഏറെ വൈകിയും ദുരന്തമുഖത്ത് നടത്തിയത് മാതൃകാ പ്രവർത്തനമായിരുന്നു.

വളരെ പുതിയ വളരെ പഴയ