തലശേരി: പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂൾ കാൻ്റിന് സമീപം വെച്ച് റാഗിംഗിന് വിധേയമാക്കിയ15 സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതിയിൽ കേസ് തലശേരി സെൻ്റ് ജോസഫ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ പിലാക്കൂൽ സ്വദേശിയുടെ പരാതിയിലാണ് കേസ്.ഇന്നലെ രാവിലെ 11.15 മണിയോടെയാണ് സംഭവം.യൂണിഫോം ഷർട്ടിൻ്റെ മുകളിലെ ബട്ടൺ ഇടാത്തതിനെ തുടർന്ന് കാൻ്റീന് സമീപം വെച്ച് സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
