Zygo-Ad

എസ് വൈ എസ് സാന്ത്വനം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ മഴക്കാലശുചീകരണ പ്രവർത്തനം നടത്തി

മാഹി:എസ് വൈ എസ് സാന്ത്വനം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ചാലക്കര യൂണിറ്റ് കമ്മറ്റി ചാലക്കര ഉസ്മാൻ ഹൈസ്കൂൾ അണുവിമുക്തമാക്കി.
അണുവിമുക്തമാക്കുന്ന പ്രവൃത്തി ഉസ്മാൻ ഹൈ സ്കൂൾ പ്രധാനദ്ധ്യാപകൻ വിദ്യാസാഗർ ഉൽഘാടനം ചെയ്തു. 

യൂണിറ്റ് പ്രസിഡന്റ് റുബീസ് ചാലക്കാര സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ പി ടി എ പ്രസിഡന്റ് സന്ദീപ് അധ്യക്ഷത വഹിക്കുകയും, സാന്ത്വനം കൺവീനർ ഫൈസൽ ഹാജി ആമിനാസ് ആശംസ അർപ്പിക്കുകയും ചെയ്തു. ഈ മഴക്കാലത്ത് പകർച്ച വ്യാധികൾ വർധിച്ചു വരുന്ന സമയത്ത് ഇത്തരം ശുചീകരണ പ്രവർത്തികൾ സമൂഹത്തിന് മാതൃകപരമാണെന്ന് ഉദ്ഘാടന ഭാഷണത്തിൽ വിദ്യാസാഗർ പറഞ്ഞു. ഇത്തരം പ്രവർത്തികൾക്ക്‌ രക്ഷിതാക്കളുടെ ഭാഗത്തു നിന്നുള്ള എല്ലാവിധ പിന്തുണയും പി ടി എ പ്രസിഡന്റ് അറിയിച്ചു. വളണ്ടിയർ മാരായ ഫിനാൻ, അമൻ, റബീഹ്, സിനാൻ നിയാസ്, ഫാദിൽ, മാസിൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് ' നേതൃത്വം നൽകി.
വളരെ പുതിയ വളരെ പഴയ