Zygo-Ad

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ വിവിധ പ്രോജക്ടുകളിൽ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്

 

വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ തലശ്ശേരി മലബാര്‍  കാന്‍സര്‍ സെന്ററില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ്സ് ആന്‍ഡ് റിസേര്‍ച്) നടത്തുന്ന  വിവിധ താത്കാലിക ഗവേഷണ പ്രോജക്ടുകളിലേക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നു.

ക്ലിനിക്കല്‍ ട്രയല്‍ കോ ഓര്‍ഡിനേറ്റര്‍,  പ്രൊജക്ട് അസിസ്റ്റന്റ്,  ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവയാണ് തസ്തികകള്‍. യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട രേഖകളുമായി ജൂലൈ 26 ന്  രാവിലെ 9.30 ന്  തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ്സ് ആന്‍ഡ് റിസേര്‍ച്ച്്) നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mcc.kerala.gov.in എന്ന വെബ് സൈറ്റ്  സന്ദര്‍ശിക്കുക.

വളരെ പുതിയ വളരെ പഴയ