Zygo-Ad

ഉമ്മൻചാണ്ടി അനുസ്‌മരണവും ചേരിതിരിഞ്ഞ്


 തലശേരി :മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്‌മരണത്തിലും കോൺഗ്രസ് ചേരിപ്പോര്. ജവഹർ കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ ഒരുവിഭാഗം കോൺഗ്രസുകാർ നവരത്ന ഓഡിറ്റോറിയത്തിലും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പാരീസ് പ്രസിഡൻസി ഹാളിലുമാണ് അനുസ്‌മരണം സംഘടി പ്പിച്ചത്. ജവഹർ കൾച്ചറൽ ഫോറത്തിൻ്റെ അനുസ്മരണം കെപിസിസി മുൻ പ്രസിഡന്റ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. കെ ശിവദാസൻ അധ്യക്ഷനായി. മമ്പറം ദിവാകരൻ, പ്രൊഫ. ദാസൻ പുത്തലത്ത് തുടങ്ങിയവർ സംസാരിച്ചു. ഔദ്യോഗിക വിഭാഗം സംഘടിപ്പിച്ച അനുസ‌ രണം കെ മുരളീധരൻ ഉദ്ഘാടനം ചെയ്‌തു. എം പി അരവിന്ദാക്ഷൻ അധ്യക്ഷനായി. സജീവ് മാറോളി, ഇ ആർ വിനോദ് തുടങ്ങിയവർ സംസാരിച്ചു

വളരെ പുതിയ വളരെ പഴയ