Zygo-Ad

വയനാട് ദുരന്തം:ദുരിതാശ്വാസ ക്യാമ്പിലേക്ക് ഡിവൈ.എഫ്.ഐ. പയ്യന്നൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ അവശ്യ സാധനങ്ങളുമായി യാത്ര തിരിച്ചു


 പയ്യന്നൂർ: മഹാദുരന്തത്തിൽ വിറങ്ങലിച്ചു കഴിയുന്നവയനാട് ദുരിതാശ്വാസ ക്യാമ്പിലേക്ക്
അവശ്യ സാധനങ്ങളുമായി ഡി വൈ എഫ് ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ വാഹനം യാത്ര തിരിച്ചു.
പയ്യന്നൂരിൽ ടി .ഐ. മധുസൂദനൻ എം എൽ എ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. വി. കെ. നിഷാദ്, പി പി അനീഷ,സി. ഷിജിൽ,ടി സി വി. നന്ദകുമാർ, കെ. മനുരാജ്, എ. മിഥുൻ എന്നിവർ നേതൃത്വം നൽകി .
പയ്യന്നൂർ ബ്ലോക്ക് കമ്മറ്റിക്ക് കീഴിലെ 15മേഖലകളിലെ വീടുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച സാധങ്ങൾ പയ്യന്നൂരിലെ ചുമട്ട് തൊഴിലാളികളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റുകയിരുന്നു.
വസ്ത്രങ്ങൾ, പാത്രങ്ങൾ,കുടിവെള്ളം,സാനിറ്ററി നാപ്കിൻ, കയർ ,തുണികൾ, ഭക്ഷ്യ സാധനങ്ങൾ എന്നിവയാണ് വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് നൽകിയത്.

വളരെ പുതിയ വളരെ പഴയ