കൂത്തുപറമ്പ്: കനത്ത മഴയിൽ കൂത്തുപറമ്പ് വട്ടിപ്രത്ത് വീട് തകർന്നുവീണു. വെള്ളാനപൊയിൽ മുണ്ടയാടാൻ ബാലൻ നമ്പ്യാരുടെ വീടാണ് തകർന്നത്. വീടിനകത്ത് വെള്ളം കയറിയതിനെത്തുടർന്ന് കുടുംബാംഗങ്ങളെ മാറ്റി പാർപ്പിച്ചിരിക്കുകയായിരുന്നു. ആളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിനകത്ത് വെള്ളം കയറിയതിനെ തുടർന്ന് ഓടുമേഞ്ഞ ഇരുനില വീടിന്റെ കിടപ്പുമുറിയുടെ ചുമർ അടക്കമാണ് തകർന്നുവീണത്.. തൊട്ടടുത്ത കൊട്ടാരത്തിൽ നബീസുവിന്റെ വീടും വെള്ളം കയറിയതിനെത്തുടർന്ന് അപകടാവസ്ഥയിലാണ്. നബീസുവിനെയും കുടുംബത്തെയും മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
