Zygo-Ad

ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏഴായിരത്തിൽ അധികം പേർ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

 


മേപ്പാടി : ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ വിവിധ പ്രദേശങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

ജില്ലയില്‍ 1726 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 7000ൽ അധികം പേരാണ് ക്യാമ്പുകളിൽ ഉള്ളത്. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

സൈന്യവും എന്‍.ഡി.ആര്‍.എഫും കോസ്റ്റ് ഗാര്‍ഡും ഉള്‍പ്പെടെ ദുരന്ത സ്ഥലത്തുണ്ട്. പാലം നിര്‍മിച്ച് ആയിരത്തോളം പേരെ ഇതുവരെ രക്ഷപ്പെടുത്തിയെന്ന് സൈന്യം അറിയിച്ചു. ദുരന്തത്തില്‍ 184 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

മേപ്പാടിയിലെ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരത്തിൽ അധികം പേരാണുള്ളത്. മേപ്പാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോട്ടനാട് സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍ യു പി, നെല്ലിമുണ്ട അമ്പലം ഹാള്‍, തൃക്കൈപ്പറ്റ ജി എച്ച് എസ്, കാപ്പം കൊല്ലി അരോമ ഇന്‍, മൗണ്ട് ടാബോര്‍ സ്‌കൂള്‍ എന്നിവയാണ് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍.

നിലവില്‍ 74 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെയുള്ളവർക്ക് ഭക്ഷണവും മരുന്നും ലഭ്യമാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ