കണ്ണൂർ :അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് ജില്ലാ ഓഫീസിൽ നിന്നും അംഗത്വം എടുത്ത് ഒരു വർഷം പൂർത്തിയായ അംശദായം അടച്ചുവരുന്ന അംഗങ്ങൾ ആയിട്ടുള്ളവർ 2024- 25 വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽ സി ജയിച്ചശേഷം കേരള സർക്കാരിൻറെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്‌സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ ആഗസ്‌ത് 15നകം ബോർഡിൻ്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്ക് അപേക്ഷിക്കണം. പഠി ക്കുന്ന സ്ഥാപന മേലാധികാരി സാക്ഷ്യപ്പെടുത്തണം. അംഗത്തിന്റെ അംഗത്വ കാർഡ്, ക്ഷേമനിധി പാസ് ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, വിജയിച്ച പരീക്ഷയുടെ മാർക്കിസ്റ്റ് എന്നിവയുടെ പകർപ്പുകൾ, വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.
ഫോൺ: 0497 2970272.
