Zygo-Ad

തനിച്ചു താമസിക്കുന്ന വയോധികയെ ക്രൂരമായി ദേഹോപദ്രവം ചെയ്തയാളെ രക്ഷിക്കാൻ പാനൂർ പോലീസ് ശ്രമിക്കുന്നതായി പരാതി,കുറ്റക്കാരന് വേണ്ടി വടകര എം.പി. ഇടപെട്ടുവെന്ന് ആരോപണം



  തനിച്ചു താമസിക്കുന്ന വയോധികയെ കഴുത്തിന് കുത്തി പിടിച്ചു  വീഴ്ത്തി വധഭീഷണി മുഴക്കുകയും വീണിടത്തു നിന്നും വലിച്ചിഴച്ച് സമീപത്തെ വയലിൽ തള്ളുകയും ചെയ്ത യുവാവിനെതിരെ കേസെടുക്കാൻ പാനൂർ പോലീസ് വിമുഖത കാട്ടിയെന്ന് പരാതി - കോൺഗ്രസ് പ്രവർത്തകനായ കുറ്റാരോപിതനെ  രക്ഷിക്കാൻ വടകര എം.പി. ഇടപെട്ടതിനെ തുടർന്നാണ് കേസെടുക്കാൻ പോലീസ് വൈകിപ്പിച്ചതെന്ന്  ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.മനീഷ് തലശ്ശേരി പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു..

കയ്യേറ്റത്തിനിരയായ മൊകേരി വള്ളങ്ങാട്ടെ കൊയത്തിൽ സൌദാമിനിയും ബന്ധുക്കളും നാട്ടുകാർക്കുമൊപ്പമായിരുന്നു വാർത്താസമ്മേളനം.

  ഇക്കഴിഞ്ഞ 25 ന് വൈകിട്ടാണ് സ്വന്തം വീട്ടുകിണററിനടുത്ത് വച്ച് അയൽക്കാരനായ പ്രതിയും ഭാര്യയും ചേർന്ന്തന്നെ ക്രൂരമായി ആക്രമിച്ചതെന്ന് 62 കാരിയായ സൌദാമിനി പറഞ്ഞു. തൊഴിലുറപ്പ് ജോലി ചെയ്ത് സ്വരുക്കൂട്ടിയ ചിലവ് പണവും വീടിന്റെ ആധാരവും ഇയാൾ വീട്ടിൽ കയറി അപഹരിച്ചു. അക്രമത്തിൽ ഇടുപ്പിന് പരിക്കേറ്റു നടക്കാൻ കഴിയാത്ത അവസ്ഥയിൽ പാനൂർ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നിന്നും ഡോക്ടരുടെ നിർദ്ദേശപ്രകാരം പാനൂർ പോലീസിലെത്തി മൊഴി നൽകി. എന്നാൽ കേസെടുക്കാൻ പോലീസ് തയ്യാറായില്ല. പ്രതിയുടെ സ്വാധീനവും രാഷ്ട്രീയ ബന്ധങ്ങളുമാണ് ഇതിന് കാരണമെന്ന് സൌദാമിനി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
 വിവരമറിഞ്ഞ് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ഭാരവാഹികൾ ഇടപെട്ടതിനാൽ പിറ്റേ ദിവസം നിസാര വകുപ്പിൽ കേസെടുക്കുകയായിരുന്നു. വിഷയം ഒത്തുതീർപ്പാക്കി പരിഹരിച്ചു കൂടെയെന്ന് പോലീസ് പറഞ്ഞതായും  സൌദാമിനി വെളിപ്പെടുത്തി. വയോധികയായ തന്നെ അശ്ലീലം കാട്ടി അപമാനിച്ചു. എനിക്ക് നീതി കിട്ടണം - മൃഗിയമായി പെരുമാറി. ശാരിരികമായി ആക്രമിച്ച പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പു വരുത്താൻ പോലീസ് നടപടിയെടുക്കണമെന്നും സൌദാമിനി ആവശ്യപ്പെട്ടു.
 ഇ.മനീഷിനും സൌദാമിനിയ്കുമൊപ്പം കെ.എം. നീരജ്, കെ.പി. വിനീഷ്, പി. വിനീഷ്, എം.എം. രാഗിൽ, എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു -

വളരെ പുതിയ വളരെ പഴയ