പാനൂർ:മെക്കാഡം ടാർ ചെയ്‌ത് റോഡ് വികസിപ്പിച്ചപ്പോൾ മാറ്റി സ്ഥാപിക്കാതിരുന്ന വൈദ്യുതി തൂൺ അപകടത്തിനിടയാക്കുന്നു. കല്ലിക്കണ്ടി പാറക്കടവ് റോഡിൽ എൻഎഎം കോളേജ് കവാടത്തിന് സമീപം വളവിലുള്ള വൈദ്യുതി തൂണാണ് വാഹനയാത്രക്കാർക്ക് തലവേദനയാകുന്നത്. ദിവസേന നിരവധി അപകടങ്ങളാണ് പോസ്റ്റ് ഉണ്ടാക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ഇവിടെയുണ്ടായ അപകട മരണത്തിന് കാരണം ഈ പോസ്റ്റാണെന്ന് നാട്ടുകാർ പറയുന്നു. ഇത് മാറ്റി സ്ഥാപിക്കണമെന്നാവ ശ്യപ്പെട്ട് പഞ്ചായത്തംഗം ഷമീന കുഞ്ഞിപ്പറമ്പിലിന്റെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ബോർഡിൽ പരാതി നൽകി. വൈദ്യുതി തൂണിന് സമീപമുള്ള റോഡിലെ മരം മുറിച്ചുമാറ്റിയാൽ മാത്രമേ പോസ്റ്റ് മാറ്റാൻ സാധിക്കുകയുള്ളൂവെ ന്നാണ് കെഎസ്ഇബിയുടെ നിലപാട്. പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥർക്കും പരാതി നൽകി. വൈദ്യുതി തൂൺ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് ഡിവൈ എഫ്ഐ തൃപ്രങ്ങോട്ടൂർ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.