Zygo-Ad

റെയിൽവേ അടച്ചു പൂട്ടിയ മുക്കാളി-കല്ലാമല റോഡ് പുനസ്ഥാപിക്കുക: എസ് ഡി പി ഐ

അഴിയൂർ :അടച്ച് പൂട്ടിയ മുക്കാളി- കല്ലാമല റോഡ് പുനസ്ഥാപിച്ച് ജനങ്ങൾക്ക് യാത്രാ സൗകര്യം ഉറപ്പ് വരുത്തണമെന്ന് 
എസ് ഡി പി ഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു.
പതിറ്റാണ്ടുകളായി മുക്കാളി കല്ലാമല മറ്റിതര പ്രദേശങ്ങളിലുള്ളവർ  യാത്രയ്ക്ക് ഉപയോഗിച്ച് വരുന്ന റെയിൽവേയുടെ പരിസരത്തു കൂടിയുള്ള മുക്കാളി-കല്ലാമല റോഡ് ഒരു അറിയിപ്പു പോലും നൽകാതെ കാൽനടയാത്ര പോലും  അനുവദിക്കാത്ത തരത്തിൽ റെയിൽവേ അടച്ചു പൂട്ടിയിരിക്കുകയാണ്.
കൊയിലാണ്ടി റെയിൽവേ എൻജിനീയറിങ് വിഭാഗം റോഡ് കമ്പിവേലി സ്ഥാപിച്ചാണ് അടച്ചു കളഞ്ഞത്.
മുക്കാളി ടൗണിൽ നിന്നും റെയിൽവേ ഗേറ്റ് കടന്ന് കല്ലാമല സ്കൂൾ ഭാഗത്തേക്ക്  കാലങ്ങളായി ജനങ്ങൾ ഉപയോഗിച്ചുവന്ന ഗതാഗത മാർഗ്ഗമാണ്  റെയിൽവേയുടെ  ഈ പ്രവർത്തി കൊണ്ട് ഇല്ലാതായത്.
മുക്കാളി റെയിൽവേ സ്റ്റേഷനെ അധികാരികൾ പൂർണ്ണമായും ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ജനങ്ങൾക്ക് ഇരുട്ടടി എന്നോളം അവരുടെ മറ്റൊരു സഞ്ചാരസ്വാതന്ത്ര്യം കൂടി ഇല്ലായ്മ ചെയ്തിരിക്കുന്നത്.
ഇതിനെതിരെ മുഴുവൻ ജനങ്ങളും പ്രതിഷേധിക്കണമെന്നും 
ജനങ്ങളുടെ സഞ്ചാര മേഖല സുഖമമാക്കാൻ 
മുക്കാളി സ്റ്റേഷൻ മുക്കാളി-കല്ലാമല റോഡ് എന്നിവ പുനസ്ഥാപിക്കാൻ അധികാരികൾ തയ്യാറാകണമെന്നും  എസ് ഡി പി ഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് സബാദ് വിപി അധ്യക്ഷത വഹിച്ച യോഗത്തിൽ ഷാകിർ ആർഎം,യാസർ പൂഴിത്തല,സാഹിർ പി,സൈനുദ്ദീൻ എകെ, സനൂജ് ബാബരി എന്നിവർ സംസാരിച്ചു.
വളരെ പുതിയ വളരെ പഴയ