Zygo-Ad

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിത്സയിൽ

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിത്സയിൽ. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരൻ ആണ് ചികിത്സയിലുള്ളത്. പരിശോധനാഫലം ഇന്ന്(ബുധനാഴ്ച) പുറത്ത് വരും. അമീബിക് മസ്തിഷ്കജ്വരം ബാധിച്ച കണ്ണൂർ സ്വദേശിയായ മൂന്ന് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്.

അതിനിടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയില‍ായിരുന്ന പതിനാലു വയസ്സുകാരൻ അഫ്നാൻ കഴിഞ്ഞദിവസം രോ​ഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നത്.97% മരണ നിരക്കുള്ള രോഗത്തിൽ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിച്ചത്.വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തിൽ ആശങ്കയാവുകയാണ്.
വളരെ പുതിയ വളരെ പഴയ