Zygo-Ad

ഓണത്തിന് എ.എ.വൈ വിഭാഗങ്ങള്‍ക്ക് സൗജന്യ കിറ്റ്; സ്‌പെഷ്യല്‍ പഞ്ചസാരയും,

ഓണത്തിന് എ.ഐ.വൈ വിഭാഗങ്ങള്‍ക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യും. സ്‌പെഷ്യല്‍ പഞ്ചസാര വിതരണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

ഈ വര്‍ഷത്തെ ഓണം വാരാഘോഷം സെപ്തംബര്‍ 13 മുതല്‍ 19 വരെ നടക്കും.ഓണം മേളകള്‍, മാര്‍ക്കറ്റുകള്‍, പച്ചക്കറി കൗണ്ടറുകള്‍, പ്രത്യേക സെയില്‍സ് പ്രൊമോഷന്‍ ഗിഫ്റ്റ് സ്‌കീമുകള്‍, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കും.

ഹോര്‍ട്ടികോര്‍പ്പിന്റെ പ്രത്യേക പച്ചക്കറി ചന്തകള്‍ ആരംഭിക്കും. എല്ലാ ജില്ലകളിലും പരമാവധി കേന്ദ്രങ്ങളില്‍ കുടുംബശ്രീ ചന്തകള്‍ സംഘടിപ്പിക്കും.

കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തില്‍ സഹകരണ വകുപ്പിന്റെ സഹായത്തോടെ സബ്സിഡി വിപണികള്‍ ആരംഭിക്കും. പ്രാഥമിക സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശിക ഓണച്ചന്തകളും സഹകരണ മാര്‍ക്കറ്റുകളും ആരംഭിക്കും. 

സൗജന്യ കിറ്റ് വിതരണം, സ്പെഷ്യല്‍ പഞ്ചസാര വിതരണം, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ പദ്ധതി, ആദിവാസി വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക കിറ്റുകള്‍ എന്നിവ സപ്ലൈകോ ഓണത്തിന് മുമ്പ് വിതരണം ചെയ്യും.
വളരെ പുതിയ വളരെ പഴയ