Zygo-Ad

കിൻഫ്ര വ്യവസായ പാർക്ക്: 474.36 ഏക്കർ കൈമാറി

 മട്ടന്നൂർ : കിൻഫ്ര വ്യവസായ പാർക്ക് നിർമാണത്തിനായി തലശ്ശേരി താലൂക്കിലെ പട്ടാനൂർ, കീഴല്ലൂർ വില്ലേജുകളിൽ ഉൾപ്പെട്ട 474.36 ഏക്കർ ഭൂമി കളക്ടർ അരുൺ കെ വിജയൻ കിൻഫ്ര ജനറൽ മാനേജർ ഡോ. ടി ഉണ്ണികൃഷ്ണന് കൈമാറി.

672 കൈവശക്കാർക്ക് 841.82 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച് ഏറ്റെടുത്ത ഭൂമിയാണ് കൈമാറിയത്.

വ്യാവസായിക ആവശ്യങ്ങൾക്ക് ഭൂമി ആവശ്യമുള്ളവർ മട്ടന്നൂർ വെള്ളിയാംപറമ്പ് പി ആർ എൻ എസ് എസ് കോളേജിന് സമീപത്തുള്ള കിൻഫ്രപാർക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0490 2474466

വളരെ പുതിയ വളരെ പഴയ