Zygo-Ad

പാനൂരിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ കെഎസ്ഇബി ജീവനക്കാരെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി


 പാനൂർ :മേലെ ചമ്പാട്  വയലിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ കെ എസ് ഇ ബി ജീവനക്കാരെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു

പാനൂർ ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത് ഓവർസിയർ വിജേഷ്, അശോകൻ, അനീഷ് എന്നിവരെയാണ് സീനിയർ ഫയർ ഓഫീസർ കെ. സുനിലിന്റെ നേതൃത്വത്തിൽ സാഹസീകമായി രക്ഷിച്ചത്.

മുഴുവനായും മുങ്ങിയ ജീപ്പിന് മുകളിലായിരുന്നു കെ എസ് ഇ ബി ജീവനക്കാർ നിലയുറപ്പിച്ചിരുന്നത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നിലവിളി കേട്ടെത്തിയ അയൽവാസികൾ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായായിരുന്നു.

 ഉടൻതന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് 3 പേരെയും ഡിങ്കി ഉപയോഗിച്ച് രക്ഷപ്പെടുത്തി. വെള്ളമുയരുന്നതിനനുസരിച്ച് ജീപ്പിന്റെ കരിയറിൽ കയറി നിൽക്കുകയായിരുന്നു ഇവർ.

വളരെ പുതിയ വളരെ പഴയ