കൂത്തുപറമ്പ് :കണ്ണവം പൊലിസ് സ്റ്റേഷൻ പരിധിയിലെ സിസിടിവി ക്യാമറകൾ പ്രവർത്തന സജ്ജമാ ക്കാൻ കണ്ണവം പൊലീസിൻ്റെ നേതൃത്വത്തിൽ ചേർന്ന ജനകീയ കമ്മിറ്റി യോഗത്തിൽ തീരു മാനമായി. പൊലിസ് 2018ൽ നൂറോളം ക്യാമറകളാണ് സ്ഥാപിച്ചത്. ഇതിലൂടെ നിരവധി കുറ്റകൃത്യങ്ങൾ തെളിയിക്കാനായി. കാലപ്പഴക്കം, സാങ്കേതികതകരാർ, വാഹനാപകടം എന്നിവയാൽ നിരവധി ക്യാമറകൾ പ്രവർത്തന രഹിതമാണ്. ഈ സാഹചര്യത്തിലാണ്
കണ്ണവം ഇൻസ്പെക്ടർ കെ വി ഉമേഷിൻ്റെ നേതൃത്വത്തിൽ ക്യാമറകൾ പുനസ്ഥാപിക്കുന്നതി ൻ്റെ ഭാഗമായി ജാനകിയ കമ്മറ്റിയുടെ യോഗം വിളിച്ച് ചേർത്തത്. കണ്ണവം ടൗണിൽ സ്ഥാപിച്ചിരുന്ന പഴയ ക്യാമറകൾ പരിശോധിച്ച് അപാകം പരിഹരിക്കുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു. പുതിയ പൊലിസ് സ്റ്റേഷൻ യാഥാർഥ്യമാകുന്നതിന് മുമ്പ് കണ്ണവം, കോളയാട്, ചിറ്റാരിപ്പറമ്പ്, ചെറുവാഞ്ചേരി ടൗണുകളിലെ ക്യാമറകൾ പുനസ്ഥാപിക്കാൻ തീരുമാനമായി.
