പാനൂർ:പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി വനിതാ സാഹിത്യ സംവാദം നടത്തി. പാനൂർ കണ്ണംവെള്ളി എൽ .പി .സ്കൂളിൽ വെച്ചു നടന്ന എഴുത്തുകാരികൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയം വനിതാ സാഹിതി ജില്ലാ വൈസ് പ്രസിഡണ്ട് അംബുജം കടമ്പൂർ അവതരിപ്പിച്ചു .
വനിതാ സാഹിതി മേഖല പ്രസിഡണ്ട് രമ്യ വി .കെ അധ്യക്ഷത വഹിച്ചു.
മേഖല സെക്രട്ടറി പ്രസീത എൻ സ്വാഗതം പറഞ്ഞു .
സിന്ധു.എൻ.ആർ നന്ദി പറഞ്ഞു.
ബിജിപാലത്തായി, ബിന്ദു പാനൂർ, ആദിഷ ടി.ടി കെ., വിനൂപമൊകേരി ,സജിതഎന്നിവർ സ്വന്തം കവിതാലോ പനം നടത്തി.
റിൻസി, സുമിത്ര രവീന്ദ്രൻ, അനിത ,അജിത 'എന്നിവർ ഗാനം ആലപിച്ചു.
കെവി നീന ടീച്ചർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സ്വന്തമായി ആൽബം ഓഡിയോ സിഡി തയ്യാറാക്കിയതിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ച എഴുത്തുകാരി ഗീത കോണുപറമ്പത്ത്നെ അംബുജം കടമ്പൂർ ആദരിച്ചു.
