Zygo-Ad

നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

 

ജവഹര്‍ നവോദയ വിദ്യാലയ സെലക്ഷന്‍ ടെസ്റ്റിലേക്ക് രജിസ്‌ട്രേഷനുകള്‍ ആരംഭിച്ച് നവോദയ വിദ്യാലയ സമിതി. നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. 2025-26 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് navodaya.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 16. രണ്ട് ഘട്ടങ്ങളായിട്ടാണ് പ്രവേശന പരീക്ഷ നടത്തുക. 

ഒന്നാം ഘട്ടം 2025 ജനുവരി 18-നും രണ്ടാം ഘട്ടം 2025 ഏപ്രില്‍ 12-നുമാകും നടത്തുക.അപേക്ഷിക്കുന്നവര്‍ മേയ് ഒന്ന് 2023-നും ജൂലൈ 31 2015-നും ഇടയില്‍ ജനിച്ചവരായിരിക്കണം. 

75 ശതമാനം സീറ്റുകളും ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ളവർക്ക് വേണ്ടിയാണ്. ഇവര്‍ അംഗീകൃത സ്‌കൂളുകളില്‍ നിന്ന് 3, 4, 5 ക്ലാസുകള്‍ പാസായിരിക്കണം.

വളരെ പുതിയ വളരെ പഴയ