പാനൂർ : പരിശുദ്ധ ഹജ്ജ് കർമ്മം കഴിഞ്ഞ് തിരിച്ചുവന്ന ഹാജിമാരുടെ സംഗമം 2024 ജൂലായ് 23ന് കാലത്ത് 9 മണിക്ക് തെക്കേപ്പാനൂർ നൂർ മസ്ജിദിന് സമീപമുള്ള പാലിയേറ്റീവ് ഫിസിയോ സെന്ററിലുള്ള ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ്. ഗവർമെൻറ് ഹജ്ജ് കമ്മിറ്റി മുഖേനയും സ്വകാര്യ ഗ്രൂപ്പിലും പോയ മുഴുവൻ ഹാജിമാരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.