Zygo-Ad

തൂവക്കുന്നിൽ കടയിൽ മോഷണം ; 8000ത്തോളം രൂപ കവർന്ന തോട്ടട സ്വദേശിയെ കൊളവല്ലൂർ പൊലീസ് പിടികൂടി


 തൂവക്കുന്നിലെ കെ.പി സ്റ്റോറിൽ നിന്നാണ് ജൂലൈ 17 ന് മോഷണം നടന്നത്. കടയുടമ പുരുഷു വെള്ളമെടുക്കാൻ കടയിൽ നിന്നും മാറിയപ്പോൾ തോട്ടട സ്വദേശിയായ യുവാവ് മേശവലിപ്പിൽ സൂക്ഷിച്ച 8,000 രൂപ മോഷ്ടിക്കുകയായിരുന്നു.

കൊളവല്ലൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് സിഐ സുമിത്ത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് തോട്ടട കക്കറ റോഡിൽ റാഷി ഹൗസിൽ പി.എം മുഹമ്മദ് സാജിദ് (52) പിടിയിലായത്

ഏറെ നേരം കടക്ക് സമീപം നിന്ന് നിരീക്ഷിച്ച ശേഷമാണ് കവർച്ച നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് തോട്ടടയിലെ വീട്ടിൽ നിന്ന് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി.

ഇയാൾക്കെതിരെ വിവിധ ജില്ലകളിലായി മോഷണ കേസുകളുണ്ട്. പട്ടാപകൽ കടകളിൽ നിരീക്ഷണം നടത്തി ആളില്ലാ സമയം നോക്കി മോഷണം നടത്തുന്നതാണ്ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

എസ് ഐമാരായ പ്രശോഭ്, വിനോദൻ, സി പി ഒ മാരായ രാജേഷ്, അഖിൽ, പ്രനീഷ്, സുഭീഷ്, ഹിരേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ