Zygo-Ad

കൊടുവള്ളി റെയിൽവേ മേൽപ്പാലത്തിൻ്റെ പ്രവർത്തി പുരോഗമിക്കുന്നു. പ്രവർത്തിയുടെ ഭാഗമായി റെയിവേ ഗർഡറുകളും സ്ഥാപിച്ചു തുടങ്ങി


 കണ്ണൂർ തലശ്ശേരി ദേശിയപാതയിൽ കൊടുവള്ളി ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന കൊടുവള്ളി റെയിൽവേ മേൽപ്പാലം പ്രവർത്തി പുരോഗമിക്കുന്നു. പ്രവർത്തിയുടെ ഭാഗമായി റെയിൽവേ ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി. രാത്രി സമയങ്ങളിലാണ് ഗർഡറുകൾ സ്ഥാപിക്കുന്നത്.റെയിൽവേയുടെ ഭാഗത്തുള്ള പണികൾ രണ്ടു മാസത്തിനുള്ളിലും രണ്ടു ഭാഗത്തുമുള്ള പാലത്തിന്റെ പണികൾ സമാന്തരമായി മൂന്നു മാസത്തിനുള്ളിലും പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ഒക്ടോബർ പകുതിയോടെ നിർമ്മാണം പൂർത്തിയാക്കാൻ നേരത്തെ തീരുമാനം എടുത്തിരുന്നു.കൊടുവള്ളിയിൽ  നിന്ന് 314 മീറ്റർ നീളത്തിലും 10.05 മീറ്റർ വീതിയിലും രണ്ട് വരിപ്പാതയാണ് മേൽപ്പാലത്തിൽ സജ്ജമാക്കുന്നത്. 21 – 4 കോടി രൂപയാണ് നിർമ്മാണ ചിലവ്

വളരെ പുതിയ വളരെ പഴയ