Zygo-Ad

പി.എം കിസാൻ; 17-ാം ഗഡു വിതരണം നാളെ

പി.എം കിസാൻ പദ്ധതിയുടെ 17-ാമത് ഗഡു വിതരണം നാളെ നടക്കും. ഇതുമായി ബന്ധപ്പെട്ട് യു പിയിലെ വാരാണസിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 9.26 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് മൊത്തം 20,000 കോടി രൂപയാണ് നൽകുന്നത്. പ്രതിവർഷം മൂന്ന് ഗഡുക്കളായി 6,000 രൂപയാണ് കർഷകർക്ക് നൽകുന്നത്. 2019 ൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 3.24 ലക്ഷം കോടി രൂപ 11 കോടിയോളം കർഷകർക്ക് നൽകി.

വളരെ പുതിയ വളരെ പഴയ