Zygo-Ad

മൂന്ന് ജില്ലകളിലെ അതിതീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചു.

കേരളം : മൂന്ന് ജില്ലകളിലെ അതിതീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ റെഡ് അലർട്ടാണ് പിൻവലിച്ചത്. തിരുവനന്തപുരം മുതൽ തൃശൂർവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

തലസ്ഥാനത്ത് മഴയുടെ ശക്‌തി കുറഞ്ഞെങ്കിലും ദുരിതം ഒഴിഞ്ഞില്ല. ചാലയിലും മുക്കോലയിലും മുട്ടത്തറയിലുമൊക്കെ വെള്ളമിറങ്ങിയെങ്കിലും ചെളിനീക്കാൻ തുടങ്ങിയിട്ടില്ല.

മൂന്നുദിവസം വെള്ളത്തിൽ മുങ്ങിക്കിടന്ന ചാലയ്ക്ക് ആശ്വാസത്തിൻ്റെ ദിനമാണ്. കടകളിൽ നിന്നും റോഡിൽ നിന്നും വെള്ളമിറങ്ങി. രണ്ടുദിവസത്തെ കച്ചവടം പോയി. വഴിയോര കച്ചവടക്കാർക്ക് ഉൾപ്പെടെയുണ്ടായത് വലിയ നഷ്ടം. മുട്ടത്തറയിലും ഉള്ളൂരിലുമൊക്കെ വെള്ളമിറങ്ങി. ആഴ്‌ചകൾക്ക് മുൻപ് തുടങ്ങേണ്ട മഴക്കാലപൂർവ ശുചീകരണം മഴ കനത്ത ശേഷം കോർപ്പറേഷൻ അങ്ങിങ്ങായി തുടങ്ങിയിട്ടുണ്ട്. മഴക്കാലം ദുരിതകാലമായി കാണുന്ന അരുശുംമൂട് – കുഴിവിള റോഡ് ഉപയോഗിക്കുന്നവരുടെ ദുരിതം ഇപ്പോഴൊന്നും അവസാനിക്കില്ല.

വളരെ പുതിയ വളരെ പഴയ