കേരളം : മലയാളത്തിന്റെ മോഹൻലാലിന് ഇന്ന് 64-ാം പിറന്നാൾ. മലയാളികൾ ഒന്നടങ്കം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ നേരുകയാണ്. മമ്മൂട്ടി മുതൽ യുവതലമുറയിലെ താരങ്ങൾ വരെ ലാലിന് ജന്മദിനാശംസകൾ നേരുന്ന തിരക്കിലാണ്.
1960 മേയ് 21 നാണ് മോഹൻലാലിന്റെ ജനനം. 1980 ൽ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെട്ടു.
പിന്നീടങ്ങോട്ട് മോഹൻലാൽ മലയാളികളുടെ പ്രിയപ്പെട്ട താരമായി. സിനിമയിൽ നാല് പതിറ്റാണ്ട് പിന്നിട്ട ലാൽ 450 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ മോഹൻലാൽ അഭിനയത്തിനു പുറമേ നിർമാതാവ്, ഗായകൻ, അവതാരകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ടു. ബറോസിലൂടെ സംവിധാന രംഗത്തും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ലാൽ. പദ്മശ്രീ, പദ്മഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ച താരം. ലഫ്റ്റണന്റ് കേണൽ പദവിയും ലാലിനു ലഭിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ പുരസ്കാരം രണ്ട് തവണ കരസ്ഥമാക്കി. മലയാളത്തിൽ രണ്ട് നൂറ് കോടി സിനിമകളാണ് ലാലിന്റെ പേരിലുള്ളത്.