Zygo-Ad

ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം കിട്ടിയില്ല; തിങ്കളാഴ്ച ഉച്ചയോടെ പ്രശ്‌നം പരിഹരിക്കുമെന്ന് സര്‍ക്കാര്‍.

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ശമ്പളം ഞായറാഴ്ചയും കിട്ടിയില്ല. തിങ്കളാഴ്ച ഉച്ചയോടെ ട്രഷറി അക്കൗണ്ടിൽനിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം എത്തുമെന്ന് ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. സാങ്കേതിക പ്രശ്നമാണെന്നും പരിഹരിക്കാൻ എൻ.ഐ.സി. ശ്രമിക്കുന്നുവെന്നുമാണ് വിശദീകരണം.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂന്ന് ലക്ഷത്തോളം ജീവനക്കാർക്കാണ് ശമ്പളം കയ്യിൽ കിട്ടാനുള്ളത്.
നിലവിൽ ജീവനക്കാരുടെ ട്രഷറി അക്കൗണ്ടിൽ പണമുണ്ട്. അതേസമയം ഓവർ ഡ്രാഫ്റ്റ് പ്രതിസന്ധി നിയന്ത്രിക്കുന്നതിനായി ട്രഷറിയിൽ പണം സർക്കാർ നിലനിർത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ പ്രശ്നമെന്ന് ജീവനക്കാർ സംശയിക്കുന്നു. അതിനിടെ ശമ്പളം ട്രഷറി അക്കൗണ്ടിൽനിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതിന് നിയന്ത്രണം കൊണ്ടുവരാനുള്ള ആലോചന ധനവകുപ്പിൽ നടക്കുന്നതായി സൂചനയുണ്ട്.

വളരെ പുതിയ വളരെ പഴയ