കേരളം :സംസ്ഥാനമൊട്ടാകെ തെയ്യങ്ങളും പൂരങ്ങളും പെരുന്നാളുകളും ഉത്സവങ്ങളും നടന്ന് വരികയാണ്. അനുദിനം ചൂട് വര്‍ധിച്ച് വരുന്ന സമയമാണ്. ആഘോഷങ്ങള്‍ക്ക് നിറമേകാന്‍ മദ്യം നിര്‍ബന്ധം എന്നതാണ് യുവാക്കള്‍ക്ക് പകര്‍ന്ന് കിട്ടിയ അറിവ്. ആഘോഷങ്ങളുടെ നിറം ചുവപ്പിക്കുന്ന ഒട്ടേറെ വാഹന അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജീവനെടുക്കുന്ന മദ്യപിച്ചുള്ള ഡ്രൈവിങ് ഒഴിവാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി.