കേരളം :റമദാൻ മാസത്തിലേക്ക് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളുടെ ദൂരം മാത്രമാണുള്ളത്. പതിവ് ഭക്ഷണശീലങ്ങളിൽ നിന്നും എളുപ്പത്തിൽ മാറുമ്പോൾ ശരീരത്തിനുണ്ടാകുന്ന പ്രയാസങ്ങൾ മറികടക്കാനായി ലോകാരോഗ്യ സംഘടന ചില നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
മാർഗനിർദേശങ്ങൾ: ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്തുക: ഭക്ഷണത്തിൽ ഉപ്പ് ചേർക്കുന്നതിൽ നിയന്ത്രണം ഉണ്ടാവണം. ഭക്ഷണത്തിന് പലതരം ഹെർബ്സ് ഉപയോഗിച്ച് രുചികൂട്ടാം. പ്രകൃതിദത്ത ഔഷധസസ്യങ്ങളുടെ ഗുണം ശരീരത്തെ കൂടുതൽ പോഷിപ്പിക്കും.
സമീകൃതാഹാരം: നോമ്പ് സമയത്ത് വിശ്വാസികൾ സമീകൃതാഹാരം കഴിക്കാൻ ശ്രദ്ധിക്കണം. നോമ്പ് തുറക്കുന്നതിന് മുമ്പോ ശേഷമോ അധികം വറുത്തതോ എണ്ണമയമുള്ളതോ ആയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ലോകാരോ?ഗ്യ സംഘടന നിർദേശിക്കുന്നു.പുകയില ഉപയോഗം ഒഴിവാക്കാം: ആരോഗ്യം നിലനിർത്താൻ പുകവലിക്കുന്നത് ഒഴിവാക്കാം
വ്യായാമം: നോമ്പ് കാലത്ത് വ്യായാമം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഇത് ദഹനത്തെ നന്നാക്കുകയും ശരീരത്തെ കൂടുതൽ ആരോഗ്യമുള്ളതുമാക്കും.
ആവിയിൽ വേവിച്ച ഭക്ഷണം കഴിക്കാൻ ശ്രമിക്കുക: ആവിയിൽ പാകംചെയ്യുന്ന ഭക്ഷണങ്ങൾ നോമ്പുകാലത്ത് കഴിക്കാം. ഇത് പോഷകങ്ങൾ നിലനിർത്തും.