Zygo-Ad

പ്ലസ് ടു സയൻസുകാർക്ക് ആർകിടെച്ചർ ബിരുദം; 'നാറ്റ- 2024' രജിസ്ട്രേഷൻ തുടങ്ങി.

കേരളം :ആർകിടെക്ച്ചർ ബിരുദ പ്രവേശനത്തിനായുള്ള ദേശീയ അഭിരുചി പരീക്ഷ ‘ നാറ്റ-2024’ ഏപ്രിൽ ആറിന് തുടങ്ങും. രണ്ടു സെഷനുകളായാണ് പരീക്ഷ. ആദ്യ സെഷൻ രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ. രണ്ടാമത്ത സെഷൻ ഉച്ചക്ക് ശേഷം 1.30 മുതൽ 4.30 .
ജൂലൈ വരെയുള്ള വാരാന്ത്യങ്ങളിൽ എല്ലാ ശനിയും ഞായറും പരീക്ഷയുണ്ടാവും. പരമാവധി മൂന്ന് തവണ പരീക്ഷ അഭിമുഖീകരിക്കാം.

നാറ്റ സ്കോറിന് രണ്ടുവർഷത്തെ പ്രാബല്യമുണ്ടായിരിക്കും. എറണാകുളം, കൊച്ചി, കണ്ണൂർ, കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്.യോഗ്യത

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് വൺ/ പ്ലസ് ടു പരീക്ഷയെഴുതുന്നവർക്കും, വിജയിച്ചവർക്കും ത്രിവത്സര ഡിപ്ലോമക്കാർക്കും (മാത്തമാറ്റിക്സ് വിഷയമായി പഠിച്ചിരിക്കണം) നാറ്റ- 2024ന് അപേക്ഷിക്കാം.

എന്നാൽ ബി.ആർക് പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെയും, പ്ലസ് ടു/ തത്തുല്യ പരീക്ഷ ബോർഡ് പരീക്ഷ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം.
നാറ്റ- 2024 ഇൻഫർമേഷൻ ബ്രോഷർ www.nata.inൽ ലഭിക്കും.

വളരെ പുതിയ വളരെ പഴയ