Zygo-Ad

നീറ്റ് എംഡിഎസ് 18ന് തന്നെ; ഇൻ്റേൺഷിപ്പ് സമയപരിധി ജൂൺ 30 വരെ നീട്ടി.

കേരളം :പിജി ഡെന്റൽ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് എം.ഡി.എസ് പരീക്ഷയിൽ മാറ്റമില്ല. അതേസമയം ഇന്റേൺഷിപ്പ് പൂർത്തിയാക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി. നീറ്റ്-എം.ഡി.എസ് പരീക്ഷ നീട്ടണമെന്നും ഇൻ്റേൺഷിപ്പ് പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള അപേക്ഷകൾ പരിഗണിച്ചാണ് തീരുമാനം.

പുതിയ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ നീറ്റ്- എം.ഡി.എസ് രജിസ്ട്രേഷന് 3 ദിവസം കൂടി അനുവദിക്കാനും നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ തീരുമാനിച്ചു. നീറ്റ്-പിജി പരീക്ഷ മാറ്റിയതിന് പിന്നാലെയാണ് നീറ്റ്-എംഡിഎസ് പരീക്ഷയും മാറ്റണമെന്ന് ആവശ്യമുയർന്നത്.

മാർച്ച് 18നാണ് നീറ്റ് എം.ഡി.എസ് പരീക്ഷ. മാർച്ച് 31 നുള്ളിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നവർക്കേ പരീക്ഷയെഴുതാൻ സാധിക്കൂവെന്നായിരുന്നു നേരത്തെയുള്ള നിർദേശം. ഇത് പരിഷ്‌കരിച്ചാണ് ജൂൺ 30 ആക്കിയിട്ടുള്ളത്. നാളെ രാവിലെ 10 മുതൽ 11ന് രാത്രി 11.55 വരെ വീണ്ടും രജിസ്ട്രേഷന് അവസരം ലഭ്യമാക്കും. ഇവർക്ക് പിന്നീട് എഡിറ്റ് വിൻഡോ ലഭ്യമായിരിക്കില്ലെന്നും പിഴവുകളില്ലാതെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും എൻ.ബി.ഇ വ്യക്തമാക്കി. പരീക്ഷയുടെ അഡ്‌മിറ്റ് കാർഡുകൾ 15ന് ലഭ്യമാക്കും. വിവരങ്ങൾക്ക്: https://natboard.edu.in ली.

വളരെ പുതിയ വളരെ പഴയ