കേരളം :ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ യോഗ്യത പരീക്ഷ ‘സി-ടെറ്റ്’ ജൂലൈ 7ന് സി.ബി.എസ്.ഇ നടത്തും. (CTET- Central Teacher Eligibility Test) ची डील രാത്രി 11.59 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് https://ctet.nic.in.
കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളടക്കം കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും നിയന്ത്രണത്തിലുള്ള എല്ലാ സ്കൂളുകളിലെയും നിയമനത്തിന് സിടെറ്റ് യോഗ്യത വേണം. സംസ്ഥാനങ്ങളിലെ സർക്കാർ/ എയ്ഡഡ്/ അൺ- എയ്ഡഡ് സ്കൂളുകളിലും ഉപയോഗിക്കാം.
60 ശതമാനം എങ്കിലും മാർക്കുള്ളവർക്ക് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് കിട്ടും. യോഗ്യതയ്ക്ക് ആജീവനാന്തം സാധ്യതയുണ്ട്. സ്കോർ മെച്ചപ്പെടുത്താൻ ഉൾപ്പെടെ എത്രതവണ വേണമെങ്കിലും എഴുതാം.
മിനിമം യോഗ്യത
പരീക്ഷയ്ക്കിരിക്കാനുള്ള കുറഞ്ഞ യോഗ്യത ഇൻഫർമേഷൻ ബുള്ളറ്റിനിൽ വിശദമായി നൽകിയിട്ടില്ല. https://incte.gov.in എന്ന സൈറ്റ് നോക്കി മനസിലാക്കണമെന്നാണ് സൂചന. നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്റെ ഈ സൈറ്റിലെ Acts and Regulations ലിങ്കിൽ വിശദമായ ഗസറ്റ് വിജ്ഞാപനങ്ങളുണ്ട്. സ്കൂൾ നിലകൊള്ളുന്ന സംസ്ഥാനത്തെയോ കേന്ദ്രീയ/ നവോദയ സ്കൂളുകളുടെയോ അധ്യാപക നിയമന വ്യവസ്ഥകൾ പാലിക്കും.
സിടെറ്റ് യോഗ്യത നേടിയവർക്ക് നിയമനം ലഭിക്കാനുള്ള യോഗ്യതയുണ്ടോയെന്ന് ബന്ധപ്പെട്ട അധികാരികൾ പരിശോധിച്ച് തീരുമാനിക്കും. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് മിനിമം മാർക്കിൽ 5% വരെ ഇളവ് ലഭിക്കും.