പ്രതിരോധ മേഖലയിൽ ഒരു കരിയർ കെട്ടിപ്പടുക്കുവാൻ ഇപ്പോൾ സ്ത്രീകൾക്കും അവസരമുണ്ട്. 1992 വരെ പുരുഷന്മാരുടെ മാത്രം മേഖലയായിരുന്നു ഇത്. എന്നാൽ ഇന്ന് ആർമി, നേവി, എയർഫോഴ്സ് സെക്ടറുകളിൽ സ്ത്രീകൾക്കും വിവിധ തസ്തികകൾ നിയമനം നേടുവാൻ സാധിക്കും
രാജ്യ സേവയ്ക്കുള്ള ഒരു അവസരത്തോടൊപ്പം മികച്ച വരുമാനവും, മറ്റ് ആനുകൂല്യങ്ങളും പ്രതിരോധ മേഖലയുടെ മാത്രം പ്രത്യേകതകളാണ്. പത്താം ക്ലാസെന്ന അടിസ്ഥാന യോഗ്യതയിൽ ആർമി വനിതകൾക്ക് നൽകുന്ന നൽകുന്ന അവസരങ്ങൾ പരിചയപ്പെടുത്തുകയാണിവിടെ.
അഗ്നിവീർ ജനറൽ ഡ്യൂട്ടി
ഇന്ത്യൻ ആർമിയുടെ അഗ്നിപഥ് ജനറൽ ഡ്യൂട്ടിക്കു കീഴിൽ ട്രെയിനിങ് പിരീഡ് അടക്കം നാലുവർഷത്തെ സർവീസിന് ചേരുവാൻ വനിതകൾക്ക് അവസരമുണ്ട്. എന്നാൽ സൈനിക സേവനത്തിന് സാധാരണ ലഭിക്കുന്ന പെൻഷൻ സ്കീമുകളോ ഗ്രാറ്റുവിറ്റിയോ അഗ്നിവീറിനു ബാധകമല്ല. ചില അവസരങ്ങൾ ഒഴിച്ചാൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അവിവാഹിതരായിരിക്കണം
പ്രായപരിധി : 17.5 വയസ്സുമുതൽ 23 വയസ്സുവരെ
വിദ്യാഭ്യാസയോഗ്യത: 45% മാർക്കോടു കൂടി പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ. ഓരോ വിഷയത്തിനും 33% മാർക്ക് നേടിയിരിക്കണം.
ശാരീരികക്ഷമത : ഉയരം 162 CM, ആർമി മെഡിക്കൽ സ്റ്റാൻഡേർഡ് നിഷ്കർഷിക്കുന്ന പ്രായത്തിനും ഉയരത്തിനും അനുസൃതമായ ഭാരം, 05cm നെഞ്ചുവിരിവ്.
ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്
1.6 km ഓട്ടം
10 അടി ലോങ്ങ് ജമ്പ്
3 അടി ഹൈ ജമ്പ്
ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, ഫിസിക്കൽ മെഷർമെന്റ് ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ്, കോമൺ എൻട്രൻസ് എക്സാം, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നീ പ്രക്രിയയിലൂടെ ആയിരിക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്.
ശമ്പളം
ആദ്യവർഷം – കസ്റ്റമൈസ്ഡ് പാക്കേജ് – 30,000 രൂപയും അലവൻസും
രണ്ടാം വർഷം – കസ്റ്റമൈസ്ഡ് – പാക്കേജ് – 33,000 രൂപയും അലവൻസും
മൂന്നാം വർഷം – കസ്റ്റമൈസ്ഡ് പാക്കേജ് – 36,500 രൂപയും അലവൻസും
നാലാം വർഷം – കസ്റ്റമൈസ്ഡ് പാക്കേജ് – 40,000 രൂപയും അലവൻസും
സാധാരണ സൈനിക സേവനത്തിന് ലഭിക്കുന്ന അലവൻസിനൊന്നും അഗ്നിവീറുകൾക്ക് അർഹതയില്ലെങ്കിലും റിസ്ക് ആൻഡ് ഹാർഡ്ഷിപ്, റേഷൻ, ഡ്രസ്സ്, ട്രാവൽ അലവൻസ്, ലൈഫ് ഇൻഷുറൻസ് കവർ, എന്നീ അലവൻസുകൾ അഗ്നിവീറുകൾക്ക് ലഭിക്കും.