ന്യൂഡൽഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‍റെ വില കുറച്ചു. ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും ഉപയോഗിക്കുന്ന സിലിണ്ടറിന് 115 രൂപ 50 പൈസയാണ് കുറച്ചത്. ഇതോടെ, 19 കി.ഗ്രാമിന്‍റെ വാണിജ്യ സിലിണ്ടറിന് രാജ്യതലസ്ഥാനത്ത് 1744 രൂപയായി കുറഞ്ഞു.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് ഇന്ത്യയില്‍ പാചകവാതക വിലയില്‍ പ്രതിഫലിച്ചത്.
അതേസമയം, ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്‍റെ വില കുറച്ചിട്ടില്ല. ഡൽഹിയിൽ സബ്സിഡിയില്ലാത്ത 14.2 കി.ഗ്രാം ഗാർഹിക സിലിണ്ടറിന് 1053 രൂപയാണ് നിരക്ക്.