തടസപ്പെട്ട വാട്സപ്പ് സേവനങ്ങൾ പുനസ്ഥാപിക്കാൻ ശ്രമം നടക്കുകയാണെന്ന് മെറ്റ. എത്രയും വേഗം സേവനങ്ങൾ പൂർണ്ണമായ തോതിൽ പുനസ്ഥാപിക്കുമെന്ന് മെറ്റ വക്താവ് വ്യക്തമാക്കി.
‘ചില ആളുകൾക്ക് നിലവിൽ സന്ദേശങ്ങൾ അയയ്ക്കുന്നതിൽ പ്രശ്നമുണ്ടെന്നറിയാം. കഴിയുന്നത്ര വേഗത്തിൽ എല്ലാവർക്കും വാട്ട്സ്ആപ്പ് പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണ്. മെറ്റ വക്താവ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതിനോടകം തന്നെ പലർക്കും ശരിയായിട്ടുണ്ട്. ബാക്കി കൂടി ഉടനെ വരുമെന്നും കമ്പനി പറഞ്ഞു.
ആദ്യം ഡബിൾ ടിക്ക് കാണാതെയും പിന്നാലെ ഗ്രൂപ്പ് മെസേജുകൾ പോവാതായതോടെയുമാണ് വാട്ട്സപ്പ് സേവനം പൂർണമായും നിലച്ചത്. ഇതോടെ ഉപഭോക്താക്കൾ ആശങ്കയിലായി. ഏകദേശം ഒരു മണിക്കൂറായി വാട്ട്സപ്പിൽ അയക്കുന്ന മെസേജുകളിൽ ഡബിൾ ടിക്കില്ലായിരുന്നു. അല്പ സമയത്തിനകം തന്നെ സേവനം പൂർണമായി
നിലക്കുകയായിരുന്നു