ന്യൂഡൽഹി: ഭിന്നശേഷിക്കാരനാണ് എന്നതിന്റെ പേരിൽ യാത്ര നിഷേധിക്കരുതെന്ന് വിമാന കമ്പിനികൾ ക്ക് നിർദേശം.വിമാന യാത്രയുമായി ബന്ധപ്പെട്ട് ഡി ജി സി എ യുടെ കരട് നിർദേശത്തിലാണ് ഇക്കാര്യം പറയുന്നത്.
ഭിന്നശേഷിക്കാരനാണ് എന്നതിന്റെ പേരിൽ ആർക്കും വിമാനയാത്ര നിഷേധിക്കരുത്. വിമാനയാത്രക്കിടെ
അത്തരത്തിലുള്ള യാത്രക്കാരന്റെ ആരോഗ്യനില വഷളാവാൻ സാധ്യതയുണ്ടെന്ന് കരുതുന്ന ഘട്ടത്തിൽ യാത്രക്കാരനെ ഡോക്ടറെ കാണിച്ച് ഉപദേശം തേടണമെന്നും നിർദേശത്തിൽ പറയുന്നു.
ഡോക്ടറുടെ ഉപദേശപ്രകാരം യാത്രക്കാരനെ വിമാനത്തിൽ കയറ്റുന്നതിലോ യാത്ര നിഷേധിക്കുന്നതിലോ വിമാന കമ്പനി ഉചിതമായ തീരുമാനം എടുക്കണമെന്നും നിർദേശത്തിൽ പറയുന്നു. അടുത്തിടെ, ഭിന്നശേഷിക്കാരനായ ആൺകുട്ടിയ്ക്ക് യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ ഇൻഡിഗോ വിമാന കമ്പനിക്ക് ഡിജിസിഎ അഞ്ചുലക്ഷം രൂപ പിഴ
ഡിജിസിഎ അഞ്ചുലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. കുട്ടി പരിഭ്രാന്തിയിലായതിനാൽ മറ്റു യാത്രക്കാർക്ക് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്പനി യാത്ര നിഷേധിച്ചത്.
ഈ പശ്ചാത്തലത്തിലാണ് ഡിജിസിഎ കരട് നിർദേശം ഇറക്കിയത്. ഇതിൽ
പൊതുജനങ്ങൾക്ക് അഭിപ്രായം പറയാനും സൗകര്യം
ഒരുക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്തി ചട്ടത്തിന് രൂപം നൽകുമെന്നും ഡിജിസിഎ അറിയിച്ചു. വിമാന കമ്പനികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന്
കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു