Zygo-Ad

ആധാർ കോപ്പി കൈമാറരുത് എന്ന നിർദേശം കേന്ദ്രം പിൻവലിച്ചു

ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ സ്റ്റാറ്റ് പകര്‍പ്പ് കൈമാറരുതെന്ന നിര്‍ദേശം പിന്‍വലിച്ചു. മുന്നറിയിപ്പ് തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യയുണ്ടെന്ന് ഐടി മന്ത്രാലയം. ആധാര്‍ വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ സാധാരണ മുന്‍കരുതല്‍ മതി. ആധാര്‍ കാര്‍ഡില്‍ സ്വകാര്യത സംരക്ഷിക്കാന്‍ ആവശ്യമായ സൗകര്യങ്ങളുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ആധാര്‍ കാര്‍ഡുകളുടെ ഫൊട്ടോസ്റ്റാറ്റ് പകര്‍പ്പ് നനല്‍കരുതെന്നായിരുന്നു ഐ.ടി മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത്. പകര്‍പ്പുകള്‍ നല്‍കേണ്ടിവന്നാല്‍ അവസാന നാല് നമ്പറുകള്‍ ഒഴികെയുളളവ മറയ്ക്കണമെന്നായിരുന്നു നിർദേശം.

വളരെ പുതിയ വളരെ പഴയ