മൂന്നാർ: ഇടുക്കിയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വട്ടവട സന്ദർശിക്കുന്നവർ ഇനി മുതൽ പ്രവേശന ഫീസ് നൽകണം. സന്ദർശകർ വ്യാപകമായി മാലിന്യം തള്ളുന്നതു കാരണം ഇവ ശേഖരിക്കുന്നവരുടെ വേതനത്തിനായാണ് പഞ്ചായത്ത് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രവേശന കവാടമായ ഊർക്കാടിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത ചെക്പോസ്റ്റ് സ്ഥാപിച്ചാണ് ഫീസ് ഈടാക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് 30 രൂപയും കാറുകൾക്ക് 50 രൂപയും വലിയ വാഹനങ്ങൾക്ക് 100 രൂപയുമാണ് പ്രവേശന ഫീസ്. ചെക്ക്പോസ്റ്റിൽ ഫീസ് നൽകുന്നതോടൊപ്പം മാലിന്യം ശേഖരിക്കാൻ സഞ്ചികളും നൽകും. മടക്കയാത്രയിൽ ഈ സഞ്ചികളിൽ മാലിന്യം തിരികെ നൽകാം.
