Zygo-Ad

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ സോഷ്യൽ മീഡിയ പോസ്റ്റുകൾ മെറ്റ നീക്കിയത് സർക്കാർ നിർദ്ദേശപ്രകാരം: നീക്കിയത് 15627 പോസ്റ്റുകൾ, നിയമസഭ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി ആഭ്യന്തരമന്ത്രി


തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ അധികാരത്തിൽ വന്ന ശേഷം സമൂഹമാധ്യമങ്ങളിൽ നിന്ന് 15,627 പോസ്റ്റുകളോ ലിങ്കുകളോ നീക്കം ചെയ്തതായി ആഭ്യന്തര വകുപ്പിന്റെ സ്ഥിരീകരണം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങളും പോസ്റ്റുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. നിയമസഭയിൽ സേവ്യർ ചിറ്റിലപ്പള്ളിയുടെ ചോദ്യത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ നിന്ന് മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങളടങ്ങിയ ന്യൂസ് കാർഡുകളോ ഫോട്ടോകളോ വീഡിയോകളോ നീക്കം ചെയ്യാൻ സഹ്യോഗ് പോർട്ടൽ വഴി കേരള പൊലീസ് സ്വീകരിച്ച നടപടികൾ വിശദമാക്കണമെന്നായിരുന്നു ചോദ്യം. വ്യക്തികൾ നൽകുന്ന പരാതികൾ, കൃത്രിമമായി എഡിറ്റ് ചെയ്ത വീഡിയോകൾ, മോർഫ് ചെയ്ത ചിത്രങ്ങൾ എന്നിവ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സന്ദർഭങ്ങളിലും പരാതികൾ ലഭിച്ചപ്പോഴും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് നൽകി അവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.

സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യുന്നത് സർക്കാരിന്റെ അറിവോടെയല്ലെന്നായിരുന്നു മുൻപ് സർക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇതിനു കടകവിരുദ്ധമാണ് ആഭ്യന്തര മന്ത്രി നൽകിയിട്ടുള്ള മറുപടി.



വളരെ പുതിയ വളരെ പഴയ