Zygo-Ad

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി സൂചന


കേരളം: സംസ്ഥാനം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. നാളെ മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ലോഡ് ഷെഡിങ് നടപ്പിലാക്കാൻ സാധ്യതയുണ്ട്.

പ്രതിസന്ധിക്ക് പരിഹാരമാർഗമായി റിയൽ ടൈം മാർക്കറ്റിൽ നിന്ന് ഉയർന്ന വില നൽകി വൈദ്യുതി വാങ്ങാൻ നീക്കങ്ങൾ നടക്കുന്നുണ്ട്. ദീപാവലിയോട് അനുബന്ധിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിച്ചാൽ കേരളത്തിലെ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് ആശങ്ക നിലനിൽക്കുന്നത്.

 

വളരെ പുതിയ വളരെ പഴയ