Zygo-Ad

ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ നടപടി വേഗത്തിലാക്കാൻ പൊലീസിൽ പുതിയ സംവിധാനം


തിരുവനന്തപുരം: ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന പരാതികളിൽ വേഗത്തിൽ നടപടി ഉറപ്പാക്കുന്നതിനായി കേരള പോലീസിൽ പുതിയ ഡിജിറ്റൽ സംവിധാനം നിലവിൽ വന്നു. 'എച്ച് എം ആക്ട്സ്' (HM Acts) എന്ന പേരിൽ തയ്യാറാക്കിയ പെറ്റിഷൻ മാനേജ്മെന്റ് സിസ്റ്റം വഴിയാണ് പരാതികൾ രേഖപ്പെടുത്തുന്നതും തുടർനടപടികൾക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് കൈമാറുന്നതും.

പരാതികളിൽ സ്വീകരിച്ച നടപടികൾ സമയബന്ധിതമായി നിരീക്ഷിക്കാനും വിവരങ്ങൾ പരാതിക്കാരനെ അറിയിക്കാനും ഇതിലൂടെ സാധിക്കും. അടിയന്തര നടപടി ആവശ്യമായ പരാതികളിൽ മന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ട് നിർദ്ദേശങ്ങൾ രേഖപ്പെടുത്താനും സംവിധാനമുണ്ട്. ഇതിനുപുറമെ, കുറ്റകൃത്യങ്ങൾ തത്സമയം നിരീക്ഷിക്കുന്നതിനായി 'ഹോംസ്' (HOMeS) എന്ന ഡാഷ്ബോർഡും സജ്ജീകരിച്ചിട്ടുണ്ട്. പോലീസിന്റെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ ഈ പുതിയ സംവിധാനങ്ങൾ സഹായിക്കും.

 

വളരെ പുതിയ വളരെ പഴയ